Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Overturned

Palakkad

കാ​ർ കു​ള​ത്തി​ലേ​ക്കു മ​റി​ഞ്ഞു

നെ​ന്മാ​റ: റോ​ഡി​നു​കു​റു​കെ കാ​ട്ടു​പ​ന്നി ചാ​ടി​യ​തി​നെ​തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ തൊ​ട്ട​ടു​ത്തു​ള്ള വ​ലി​യ കു​ള​ത്തി​ലേ​ക്കു മ​റി​ഞ്ഞു. വെ​ള്ള​ത്തി​ൽ പൂ​ർ​ണ​മാ​യി മു​ങ്ങി​യ കാ​റി​ന്‍റെ ചി​ല്ലു​ത​ക​ർ​ത്ത് പു​റ​ത്തു​ക​ട​ന്ന ര​ണ്ടു​യു​വാ​ക്ക​ൾ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ചി​റ്റി​ല​ഞ്ചേ​രി കോ​ട്ടേ​ക്കു​ള​ത്താ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ള​ത്തി​ലേ​ക്കു​വീ​ണ കാ​ർ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വെ​ള്ള​ത്തി​ൽ പൂ​ർ​ണ​മാ​യി മു​ങ്ങി. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ പ​രി​ഭ്രാ​ന്ത​രാ​യെ​ങ്കി​ലും യു​വാ​ക്ക​ൾ കാ​റി​ന്‍റെ ചി​ല്ലു​ത​ക​ർ​ത്ത് നീ​ന്തി​ക്ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ ആ​ളൊ​ഴി​ഞ്ഞ സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​ള​ത്തി​ൽ പൂ​ർ​ണ​മാ​യി മു​ങ്ങി​യ കാ​ർ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് പി​ന്നീ​ട് പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. ഇ​രു​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ചു.

Latest News

Corehub Up